ഇന്നത്തെ കാലത്ത് ചെറിയ രോഗങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങളേക്കാള്‍ രോഗലക്ഷണങ്ങളാണ് പലപ്പോഴും പ്രശ്നം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കാതെ പോവുന്ന ലക്ഷണങ്ങള്‍ ചിലപ്പോള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വരെ കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ അതിന് ഉടന്‍ തന്നെ കൃത്യമായ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.
എപ്പോഴും ക്ഷീണം ഉണ്ടാകുന്ന അവസ്ഥയാണെങ്കില്‍ അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം. അതുകൊണ്ട് അമിത ക്ഷീണം കാണുമ്പോള്‍ അത് അല്പം ശ്രദ്ധിക്കുക. കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
അതുപോലെ ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്കിന്‍ ക്യാന്‍സറിന്റെ അടയാളമാണ്. കൂടാതെ സൂര്യപ്രകാശമേല്ക്കുമ്പോള് ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്കിന്‍ ക്യാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം
കൂടാതെ ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച. അടിയ്ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേ പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍. ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ്. ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച് കവിളിലും മൂക്കിലുമെല്ലാം ഇത്തരം പാടുകള്‍ കാണപ്പെടുമ്പോള്‍ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക