ന്യൂഡൽഹി: സുപ്രീം കോടതിയിൽ കോടതികൾ നിർത്തിവച്ച് അസാധാരണ സംഭവം. കൊളിജിയത്തിനെതിരെ നാല് ജഡ്ജിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ദീപക് മിശ്ര ഒഴികയുള്ള കൊളിജിയത്തിലുള്ള നാല് ജഡ്ജിമാർ അല്പസമയത്തിനുള്ളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളിജിയത്തിനു സുതാര്യത ഇല്ലെന്ന് ആരോപിച്ച് ജസ്റ്റിസ് ചെലമേശ്വർ നേരത്തെ രംഗത്ത് വന്നിരുന്നു.
മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസേഫ്ഉം കൊളീജിയത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്ക്ചേരുന്നുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര ഇതിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളിജിയത്തിന്റെ നടപടികൾ മിനിറ്റ്സ് ആക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വർ ആവശ്യപ്പെട്ടിരുന്നു. രണ്ടു കോടതികളുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചാണ് ജസ്റ്റിസ്മാർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. സുപ്രീം കോടതിയിൽ ഇത് അസാധാരണ സംഭവം എന്ന് ജസ്റ്റിസ് ചെലമേശ്വർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക