രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും റിപ്പബ്ലിക് സെയിൽ മേളകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫ്ളിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക്ക് ഡേ സെയില്‍ ജനുവരി 21 ആരംഭിച്ച് 23 ന് അവസാനിക്കും. 21 മുതല്‍ 24 വരെയാണ് ആമസോണിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. ഇത്തവണയും ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളും നൂറുകണക്കിന് ഓഫറുകളുമായാണ് ഇരു കമ്പനികളും രംഗത്തെത്തിയിരിക്കുന്നത്.
മൊബൈൽ ഫോണുകൾക്ക് 60 ശതമാനം വരെയാണ് വിലകിഴിവുള്ളത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 50 ശതമാനം വരെ വില കിഴിവുണ്ട്. നൂറിലധികം ബ്രാന്‍ഡുകളും നാലായിരത്തിലധികം ഉല്‍പ്പന്നങ്ങളും ഈ വിഭാഗത്തില്‍ വില്‍പ്പനയ്ക്കെത്തും. 300ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ലഭ്യമാവും. കൂടാതെ 500 ല്‍ അധികം എക്സ്ചേയ്ഞ്ച് ഓഫറുകളുമുണ്ട്.
ഗൃഹോപകരണങ്ങൾക്ക് 50 ശതമാനംവരെയാണ് വിലക്കിഴിവ്. നൂറിലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 40,000ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാവും. 1000 ല്‍ അധികം എക്സ്ചേയ്ഞ്ച് ഓഫറുകളും 90 ല്‍ അധികം പുതിയ ഉല്‍പ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തില്‍ ഉണ്ടാവും.
40മുതൽ 80 ശതമാനം വരെ വിലക്കിഴിവാണ് ഫാഷൻ വിഭാഗത്തിലുള്ളത്. 1000 ല്‍ അധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള നാല് ലക്ഷത്തിലധികം സ്റ്റൈലുകളിലുള്ള ഉല്‍പ്പന്നങ്ങളാണ് ഫാഷന്‍ വിഭാഗത്തില്‍ വില്‍പ്പനയ്ക്കെത്തുക.
ഹോം/ഡൈനിങ് വിഭാഗത്തില്‍ 75 ശതമാനവും നിത്യോപകയോഗ സാധനങ്ങള്‍ക്ക് 40 ശതമാനവും പുസ്തകം, വിനോദം വിഭാഗങ്ങളില്‍ 60 ശതമാനവും വരെയാണ് വിലക്കിഴിവുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക