ഓട്ടോ എക്സ്പോ 2018ല്‍ പുത്തന്‍ താരങ്ങളെ അവതരിപ്പിക്കാനൊരുങ്ങി മാരുതി. പുതിയ ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്യുവിയെയാണ് മാരുതി അവതരിപ്പിക്കുന്നത്. കോണ്‍സെപ്റ്റ് മോഡലായാണ് ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്യുവിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ എക്സ്പോയില്‍ അവതരിപ്പിക്കുക.
മാരുതി സുസൂക്കിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയിലാണ് ഫ്യൂച്ചര്‍ എസിന്റെ ഒരുക്കം. കോമ്പാക്ട് എസ്യുവി വിറ്റാര ബ്രെസ്സയ്ക്കും സ്വിഫ്റ്റ് ഹാച്ച്ബാക്കിനും ഇടയിലായാകും ഫ്യൂച്ചര്‍ എസിന്റെ സ്ഥാനം.
കമ്പനിയുടെ HEARTECT പ്ലാറ്റ്ഫോമില്‍ തന്നെയാകും പുതിയ കോണ്‍സെപ്റ്റ് മോഡല്‍ ഫ്യൂച്ചര്‍ എസിന്റെയും ഒരുക്കം. മാരുതി സുസൂക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ കോമ്പാക്ട് എസ്യുവിയില് ഒരുങ്ങുമെന്ന് സൂചനയുണ്ട്.
2018 അവസാനം അല്ലെങ്കില്‍ 2019 തുടക്കത്തോടെ ഫ്യൂച്ചര്‍ എസിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക