ആനുവല്‍ കോണ്‍ഫറന്‍സില്‍ ഫോക്സ്വാഗണിന്റെ ഐ.ഡി.4 എന്ന ഇലക്ട്രിക് മോഡലിന്റെ അവതരണം മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് ടൈഗൂണ്‍ ജി.ടി. ലൈന്‍, ജി.ടി. പ്ലസ് സ്പോര്‍ട്ട് മോഡലുകളായിരുന്നു.ഈ മോഡലുകളെ പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടതോടെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്സ്വാഗണ്.ഇരുമോഡലുകളുടെയും ബുക്കിങ്ങ് അവതരണത്തിന് പിന്നാലെ തന്നെ ആരംഭിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
മുമ്പ് ജി.ടി. ലൈന്‍ ടൈഗൂണിന്റെ 1.5 ലിറ്റര്‍ മോഡലില്‍ മാത്രമായിരുന്നു എത്തിയിരുന്നത്. 1.0 ലിറ്റര്‍ മോഡല്‍ എടുത്ത് ജി.ടി.ലൈനായി മാറ്റുന്നത് വ്യാപകമായതോടെയാണ് 1.0 ലിറ്ററിലും ജി.ടി.ലൈന്‍ എത്തിക്കാന്‍ നിര്മാതാക്കള്തീരുമാനിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനില് എത്തുന്ന ഈ മോഡലിന് യഥാക്രമം 14.08 ലക്ഷം രൂപയും 15.63 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഈ വാഹനം ജി.ടി. ബാഡ്ജിങ്ങ് ഉള്‍പ്പെടെ നല്‍കിയാണ് ഒരുങ്ങിയിട്ടുള്ളത്.
ജി.ടി. പ്ലസ് സ്പോര്‍ട്ട് എത്തിയിട്ടുള്ളത് ലുക്കില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും ഏതാനും അലങ്കാരങ്ങളുമായാണ്. ഈ പതിപ്പിനെ അടിമുടി കറുപ്പണിഞ്ഞതാണ് മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ വാഹനവും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍-ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളില് എത്തുന്നുണ്ട്.എക്സ്ഷോറൂം വില, ജി.ടി. പ്ലസ് സ്പോര്‍ട്ട് ലൈനിന് യഥാക്രമം 18.53 ലക്ഷവും 19.73 ലക്ഷം രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക