വര്‍ഷങ്ങളായി ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയുടെ മേധാവിത്വം ടൊയോട്ടയുടെ ഫോര്‍ച്യൂണറിന്റെ കൈകളില്‍ ഭദ്രമാണ്.ഫോര്‍ച്യുണറിന്റെ പ്രത്യേക പതിപ്പ് ഇത് ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിക്കുന്നതിനായി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട.ഏതാനും ആക്സസറികള്‍ അധികമായി നല്‍കിയാണ് ലീഡര്‍ എഡിഷന് എന്ന പേരില്‍ എത്തിച്ചിട്ടുള്ള ഈ വാഹനം സ്പെഷ്യല്‍ ആക്കിയിരിക്കുന്നത്. മോഡല്‍ അവതരിപ്പിച്ചെങ്കിലും വില ഇതുവരെയും അറിയിച്ചിട്ടില്ല.
ഈ സ്പെഷ്യല്‍ എഡിഷനിലും ഫോര്‍ച്യൂണറിന്റെ റെഗുലര്‍ മോഡലിന് കരുത്തേകുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്.ഈ വാഹനത്തിന്റെ മാനുവല്‍ മോഡല്‍ 204 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കും ഓട്ടോമാറ്റിക് പതിപ്പ് 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.ലീഡര്‍ എഡിഷന്റെ ടൂ വീല്‍ ഡ്രൈവ് പതിപ്പ് മാത്രമാണ് വിപണിയിൽ എത്തുന്നുള്ളു എന്നതും വളരെ ശ്രദ്ധേയമാണ്.
ലീഡര്‍ എഡിഷനെ സ്പെഷ്യല്‍ ആക്കുന്നത് നേരിയ ഡിസൈന്‍ മാറ്റങ്ങളിലൂടെയാണ്. ബമ്പര്‍ സ്പോയിലറും മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ അഴിച്ചുപണി വരുത്തിയിരിക്കുന്നതിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ലീഡര്‍ എഡിഷനെ പുതിയ ഡിസൈനില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ബ്ലാക്ക് അലോയി വീലുകളും സ്പോര്‍ട്ടിയാക്കുന്നുണ്ട്. വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ ടോണ്‍ സീറ്റ് അപ്ഹോള്‍സ്ട്രി തുടങ്ങിയവയാണ് റെഗുലര്‍ മോഡലിനെക്കാള്‍ അധികമായി കൊടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക