ബുധനാഴ്ച രാത്രി 8.35ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചർ സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇടപ്പള്ളി യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് സർവീസ് റദ്ധാക്കിയത്.
ഇതിനു പുറമെ നിലന്പുർ-എറണാകുളം പാസഞ്ചർ, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലന്പുർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിലും, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ആലുവയിലും സർവീസ് അവസാനിപ്പിച്ചു. ബിലാസ്പുർ-തിരുനെൽവേലി എക്സ്പ്രസ് ഇടപ്പള്ളിയിൽ രണ്ടര മണിക്കൂർ പിടിച്ചിടും.
ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് കളമശേരിയിലും, മാംഗളൂർ-തിരുവനന്തപുരം എക്സ്പ്രസ് ആലുവയിലും 40 മിനിറ്റ് പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക