ഏറ്റവും മഹത്തേറിയ ബന്ധമാണ് അമ്മയും കുഞ്ഞുമായുള്ളത്. എന്നാൽ ഇന്ന് അതിനും വിലയില്ലാതാവുകയാണ്. അമ്മയെ മക്കൾ ഉപേക്ഷിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇപ്പോൾ അമ്മമാർ തന്നെ വൃദ്ധസദനം അവരുടെ ശിഷ്ട ജീവിതം കഴിയാൻ തിരഞ്ഞെടുക്കുന്നു. അല്ലെങ്കിൽ തിരഞ്ഞെടുക്കേണ്ടി വരുന്നു.
തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് സംഭവം. കുഞ്ഞിലക്ഷ്മി എന്ന അമ്മ ആരോ പറഞ്ഞറിഞ്ഞതനുസരിച്ച് വൃദ്ധസദനം അന്വേഷിച്ച് കിളിമാനൂര്‍ എത്തി. എന്നാൽ വ്യക്തമായ വഴി അറിയാത്തതിനാൽ അവർ കിളിമാനൂര്‍ പഞ്ചായത്തിലെ 83-ാംനമ്പർ അംഗൻവാടിയിൽ എത്തിച്ചേരുകയായിരുന്നു. മക്കൾ വീടും പറമ്പും തട്ടിയെടുത്ത് തന്നെ ഉപേക്ഷിക്കുകയാണുണ്ടായതെന്ന് കുഞ്ഞിലക്ഷ്മി അമ്മ പറയുന്നു.
https://www.facebook.com/joshi.sreedharan/videos/vb.100005095203736/879988482180984/?type=2&theater
https://www.facebook.com/joshi.sreedharan/videos/vb.100005095203736/879989128847586/?type=2&theater
ഈ അമ്മയുമായി ബന്ധപെപ്പെട്ടവർ കിളിമാനൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഈ അമ്മയ്ക്ക് നീതി നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക