തൃശൂര്‍: ട്രെയിൻ യാത്രയ്ക്കിടെ നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബേസിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
സനുഷ അച്ഛൻ അമ്മയോട്പപോം എത്തി കോടതിയിൽ മൊഴി രേഖപെടുത്തിയിരുന്നു. മാവേലി ട്രെയിനിൽ യാത്ര ചെയുമ്പോൾ ആണ് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശമാകും.
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ഡി.ബാബുവിന്റെ വാദം മുഖവിലക്കെടുത്താണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. സനുഷയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഒന്നാംക്ലസ് മജിസ്ട്രേറ്റ് വാണി രേഖപ്പെടുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക