മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് ബോളിവുഡില്‍ ചുവടുറപ്പിക്കുകയാണ്. അനുജ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷം അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലിക്കുന്നു. ചിത്രത്തിലെ നായിക സോനം കപൂറാണ്.
1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക