തിരുവനന്തപുരം: സംസ്ഥാന വേനലിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ പണി എടുക്കുന്നവർക്ക് സൂര്യഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ വിശ്രമം ഏർപ്പെടുത്തി ലേബർ കമ്മീഷൻ എ അലക്സാണ്ടർ ഉത്തരവിറക്കി.
പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ വിശ്രമം ഏർപ്പെടുത്തി. ജോലി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ജോലി സമയം. 8 മണിക്കൂറാണ് ജോലി സമയം. മറ്റു ഷിഫ്റ്റുകളിൽ ജോലി ചെയുന്നവർക്ക് ഉച്ചയ്ക്ക 12 മണി വരെയും പിന്നീട് വൈകിട്ട് 3 മണിക്ക് ആരംഭിക്കുകയും ചെയ്യും.
ഏപ്രിൽ 30 വരെ പുതിയ തൊഴിൽ സമയം നിലനിൽക്കും. സമുദ്ര നിരപ്പിൽ നിന്ന് 3000 അടി ഉയരെയുള്ള സൂര്യാഘാതത്തിനു സാധ്യത ഇല്ലാത്ത സ്ഥലങ്ങളെ ഉത്തരവിൽ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക