ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി ഉത്തർപ്രദേശിലെ മതപരമായ സ്ഥലങ്ങൾ മാറ്റാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഉത്സവങ്ങൾ തടയാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈദുൽ ഫിത്തറിനോ ക്രിസ്മസ് ആഘോഷത്തിനോ താൻ തടസം സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു ഹിന്ദുവാണ്. ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവരെയും പോലെ തനിക്കും തന്റെ മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ട്. താൻ തന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്നുവെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക