തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ധാരാളം ആരാധകരുള്ള നടിയാണ് താരപുത്രി കൂടിയായ കീര്‍ത്തി സുരേഷ്. എന്നാൽ ഇപ്പോൾ കീര്‍ത്തി സുരേഷിനെതിരെ വളരെ ഗൗരവതരമായ ചില ആരോപണങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
ഷൂട്ടിംഗ് സെറ്റില്‍ മേക്കപ്പിനായി നടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നതാണ് പരാതി. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. ഈ അടുത്ത് ഒരു സിനിമയില്‍ ഒമ്പത് മണിക്ക് സെറ്റില്‍ വന്ന കീര്‍ത്തി മേക്കപ്പ് കഴിഞ്ഞു കാരവനില്‍ നിന്ന് ഇറങ്ങാന്‍ 11 മണി ആയെന്നും വാര്‍ത്തയില്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുമൂലം വളരെയധികം സമയം സെറ്റിലെ എല്ലാവര്ക്കും നഷ്ടപ്പെടുകയാണെന്നും ഷൂട്ടിംഗ് ദിവസങ്ങള്‍ കൂടുകയാണെന്നും പലരും പരാതിപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സെറ്റില്‍ ഉള്ള നിര്‍മാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക