കൊച്ചി: വ്യത്യസ്തമായ അഞ്ചു മോഡലുമായി നോക്കിയ ഫോൺ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബല്‍. പഴയ 8110ന്റെ പുതിയ പതിപ്പും ബാക്കി പുതിയ നാലു മോഡലാണ് പുറത്തിറങ്ങുന്നത് . നോക്കിയ 8 സിറൊകൊ, നോക്കിയ 7 പ്ലസ്, നോക്കിയ 6, നോക്കിയ 1 എന്നിവയാണ് പുതുതായി വിപണിലെത്തുന്ന സ്മാര്‍ട്ട് ഫോണുകള്‍.
നൂതന സാങ്കേതിക വിദ്യയിൽ പുറത്തിറക്കുന്ന നോക്കിയയുടെ പുതിയ പതിപ്പുകൾ ആൻഡ്രോയിഡിന്റെ പുത്തൻ അനുഭവമാണ് പങ്കുവെക്കുക.ഗൂഗിളിന്റെ ആൻഡ്രോയിഡ് വൺ പ്രോഗ്രാമിനുള്ള എല്ലാ സൗകര്യവും മുന്നോട്ട് വെക്കുമെന്നും എച്ച് എം ടി ഗ്ലോബൽ അറിയിച്ചു.
തിരിച്ചു വാരിവിനൊരുങ്ങുന്ന നാലുപതിപ്പുകളിൽ പഴയ മോഡലായ 8110 4 ജി സൗകര്യത്തിലാകും ഇറങ്ങുക. ഗൂഗിൾ, ഫേസ്ബുക്,ട്വിറ്റർ സൗകര്യം ഉണ്ടാകും. വിപണിയിലെത്തുന്ന പഴയ മോഡലിന്റെ പുതുക്കിയ വേർഷന്‍ 7100 രൂപയാണ് വില. ഏപ്രിൽ മുതൽ ഇത് വിപണിയിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
നോക്കിയ 8 സിറൊകൊയും നോക്കിയ 7, നോക്കിയ 6 എന്നിവയിൽ ഗൂഗിൾ രൂപകൽപന ചെയ്ത മികച്ച സോഫ്റ്റ്വെയർ ആണ് ലഭിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യവും ഈ ഫോണുകളിൽ ലഭിക്കും.
ബാറ്ററിയിൽ അനാവശ്യ ഇന്റർഫേസുകൾ ഇല്ലാത്തതു കൊണ്ട് ബാറ്ററി പവർ കൂടുതലാണ് ഒപ്പം തന്നെ ബാറ്ററി ആയുസും. വളരെ കുറച്ചു ആവശ്യത്തിനുള്ള ആപ്പുകൾ ഉണ്ടാകു എന്നതിനാൽ സ്റ്റോറേജ് സ്പേസ് കൂടുതലായിരിക്കും . പിക്ചര്‍-ഇന്‍-പിക്ചര്‍ മള്‍ട്ടി ടാസ്കിങ്, ഏറ്റവും ചുരുങ്ങിയ ഘര്‍ഷണത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുയോജ്യമായ ആന്‍ഡ്രൊയ്ഡ് ഇന്‍സ്റ്റന്റ് ആപുകള്‍, 60 പുതിയ ആകര്‍ഷകമായ ഇമൊജികള്, ബാക്ഗ്രൗണ്ട് ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ട് ബാറ്ററിയുടെ ആയുസ് കൂട്ടുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ പുതിയ വേർഷന്റെ പ്രത്യേകതയാണ്.
നോക്കിയ 8 സിറൊകൊയ്ക്ക് 67,500 വില. ഏപ്രില്‍ മുതല്‍ വിപണിയില്‍ എത്തും. നോക്കിയ 7 പ്ലസ് 35000 ആണ് വില ഏപ്രിലില്‍ വിപണിയിലെത്തും. മെയ് മാസം മുതല്‍ ലഭ്യമാവുന്ന നോക്കിയ 6ന് 25,200 രൂപ വിലവരും. നോക്കിയ 1ന് 5500 രൂപയായിരിക്കും വില. നികുതി ഒഴിച്ചുള്ള വിലയാണിത്.
ഒരു വർഷം കൊണ്ട് 7കോടിയിലധികം ഫോൺ വിറ്റഴിച്ചെന്ന് സി ഇ ഓ ഫ്ലോറിയാൻ സീഷെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക