നമ്മൾ ഒക്കെ 2 ജിയും 3 ജിയും 4 ജിയും കടന്നു 5 ജി ക്കു വേണ്ടി കാത്തിരിക്കുകയാണ്. കാലം മാറുന്നതിന് അനുസരിച്ച് കോലം മാറണം എന്നായിരുന്നു പഴഞ്ചൊല്ല് എപ്പോ കാലം മാറിയാൽ അത് ചന്ദ്രനിലും മാറും എന്ന് വേണം പറയാൻ.
4 ജി മൊബൈൽ നെറ്റ് ഇനി ഭൂമിയിൽ മാത്രമല്ല ചന്ദ്രനിലും. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് 50 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2019 ൽ ബ്രിട്ടീഷ് ടെലികോം വമ്പന്മാരായ വോഡാഫോൺ അവിടെ 4 ജി സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ജർമ്മനി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ ഗവേഷണത്തിന്റെ ഭാഗമായാണ് വോഡാഫോൺ ഈ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. . 2019-ല്‍ ഞങ്ങള്‍ ലക്ഷ്യം നേടും- എന്നു വോഡാഫോൺ പ്രതിനിധി.
4 ജി ചന്ദ്രനിൽ എത്തിക്കുന്നതിന്റെ ഭാഗമായി ടെക്നോളജി പാർട്ണറായി നോക്കിയയെ ഒപ്പം കൂട്ടിയിട്ട് ഉണ്ട്. വോഡാഫോണിലൂടെ തുടക്കം കുറിക്കുന്ന ചന്ദ്രനിലെ ടെലികോം ശൃംഘലയിലെ ആദ്യ സ്വകാര്യ സംരംഭം ആണ് . അഞ്ചു കോടി യുഎസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്ന് ശാസ്ത്രജ്ഞനായ റോബേര്‍ട്ട് ബോഹ്മെ പറഞ്ഞു. ചന്ദ്രനിൽ നിന്നുള്ള ആദ്യ ലൈവ് എച്ച് ഡിയും ദൗത്യത്തിന്റെ ഭാഗമായിട്ട് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക