കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്സ് പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സ് പാസായവരില്‍ നിന്നും, 2018 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന മൂന്നാം വര്‍ഷ ഡിപ്ലോമ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.
പരീക്ഷയെ സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും (www.admissions.dtekerala.gov.in, www.dtekerala.gov.in) എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഓൺലൈനായി അപേക്ഷ അയക്കേണ്ട അവസാന ദിവസം മാർച്ച് 20 വൈകുന്നേരം 5 മണി.ഡൗൺലോഡ് ചെയ്ത അപേക്ഷയും മറ്റു അനുബന്ധ രേഖകളും മാർച്ച് 31വൈകുന്നേരം 5 മണിക്ക് മുൻപായി തിരുവനന്തപുരം കൈമനത്തെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് പരീക്ഷ കണ്ട്രോളര് ഓഫീസില്‍ സമര്‍പ്പിക്കണം.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൊടുപുഴ, തൃശൂര്‍, പാലക്കാട്, തിരൂര്‍, മലപ്പുറം, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍ കാസര്‍കോഡ് എന്നീ ജില്ലകളിലെ സെന്ററുകളില്‍ മെയ് 26 രാവിലെ 10 മുതൽ 12 മണി വരെ നടക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക