സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പോലെ തന്നെ സ്മാർട്ട് ഫോൺ ചാർജ് ചെയുമ്പോളും കുറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ലാപ്ടോപ് ,ടാബ്ലറ്റ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പരാതിപ്പെടുന്നത് അവയുടെ ബാറ്ററിയുമായി ബന്ധപ്പെട്ടാണ്.
ചാർജ് നിൽക്കുന്നില്ല , ചാർജ് ചെയ്യുമ്പോൾ ഫോൺ ചൂടാകുന്നു, ചാർജ് ചെയ്യാൻ കുറെ സമയം എടുക്കുന്നു തുടങ്ങിയ കുറെ പരാതികൾ. എന്നാൽ സ്മാർട്ട് ഫോൺ ചാർജ് ചെയ്യുന്നതിൽ വരുത്തുന്ന അപാകതകളാണ് ഇതിനു പ്രധാന കാരണം.
ചാർജ് ചെയുമ്പോൾ അതത് ഫോണിന്റെ ചാർജർ തന്നെ ഉപയോഗിക്കുക കാരണം ലാപ്ടോപ്പില്‍ ഉളളതു പോലെ തന്നെ സ്മാര്‍ട്ട്ഫോണിനും യൂണിവേഴ്സല്‍ ചാര്‍ജ്ജിംഗ് ഇന്റര്‍ഫേസ് ഉണ്ട്.ചാർജർ ബാറ്ററിയുമായി പൊരുത്ത പെട്ടില്ലെങ്കിൽ അത് ഫോണിന്റെ ബാറ്ററിയെ ബാധിക്കും. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ചാർജറും വേഗത ഏറിയ ചാർജ്ജറുകളും എല്ലായിപ്പോഴും നല്ലൊരു ഓപ്ഷനല്ല കാരണം ഇതു ഫോണിലേക്ക് ഉയർന്ന വോൾടേജ് കടത്തി വിടുന്നു അതുവഴി ഫോൺ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യമില്ല. ഓവര്‍ ചാര്‍ജ്ജിങ്ങ് ബാറ്ററി ആരോഗ്യത്തിന് ഹാനീകരമാണ്. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്ബോള്‍ കുറഞ്ഞത് 80% വരെ ചാര്‍ജ്ജ് ആകുന്നു എന്ന് ഉറപ്പു വരുത്തുക. 100% വരെ ചാര്‍ജ്ജ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല.ബാറ്ററി ചാര്‍ജ്ജ് 20% വരെയാകുമ്പോൾ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇടുക. സ്ഥിരമായതും അനാവശ്യമായ ചാര്‍ജ്ജിങ്ങും ബാറ്ററി ആയുസ്സ് കുറയ്ക്കുന്നു. പവര്‍ ബാങ്കുമായി ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ആന്തരിക താപനില വര്‍ദ്ധിക്കുകയും ബാറ്ററി ലൈഫ് ചുരുങ്ങുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക