ചിക്കൻ കഴിക്കാത്ത ആരും ഉണ്ടാകില്ല വ്യത്യസ്ത പേരുകൾ അതിനു ഈ പേരുകൾ എങ്ങനെ വന്നു ? അതുപോലെ ചിക്കന്‍ 65 എന്ന വിഭവം കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഈ വിഭവത്തിന് എങ്ങനെ ആ പേര് വന്നുവെന്ന് അറിയാമോ? ചിക്കന്‍ 65 ലെ 65 എന്തിനെ സൂചിപ്പിക്കുന്നു ? അതിനു പിന്നിൽ നിരവധി കഥകളുണ്ട്.
ചെന്നൈയിലെ ഹോട്ടൽ ബുഹാരിയിൽ 1965 ൽ ഈ വിഭവം ആദ്യമായി പരീക്ഷിച്ചത്. കോഴിയിറച്ചി 65 കഷ്ണമാക്കുന്നതുകൊണ്ടാണ് ഈ പേരെന്നും 65 മസാല കൂട്ടുകൾ ഉപയോഗിക്കുന്ന കൊണ്ടാണെന്നും കഥയുണ്ട് ഇതു കൂടാതെ ബുഹാരിയിലെ ചിക്കന്‍ 78, ചിക്കന്‍ 82, ചിക്കന്‍ 90 എന്നിവയും പരീക്ഷിച്ചിരുന്നു . ഈ വിഭവങ്ങൾക്ക് ആ പേര് ലഭിച്ചത് അവ ഹോട്ടലിൽ ആദ്യമായി ഉണ്ടാക്കിയത് 1978, 1982, 1990 എന്നീ വർഷങ്ങൾ അടിസ്ഥാനമാക്കിയാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം.
ചിക്കന്‍ 65 കഷണങ്ങളാക്കി പാചകം ചെയ്യുന്നത് കൊണ്ടാണെന്നും അതല്ല 65 ഇനംചേരുവകൾ ഉൾപ്പെടുന്നകൊണ്ടാന്നും ആ പേര് വന്നത് എന്നൊക്കെയാണ് കഥകൾ.ചിക്കന്‍ 65 ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്നതിനും മറ്റുമായി 65 ദിവസത്തോളം വേണ്ടിവരും. ഇങ്ങനെ 65 ദിവസമെടുത്ത തയ്യാറാക്കുന്നതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്നു പേരു വന്നത് എന്നുമാണ് മറ്റൊരു കഥ.ജനിച്ച് 65 ദിവസമായ കോഴിയെ വച്ച് തയ്യാറാക്കുന്ന വിഭവമായത് കൊണ്ടാണ് ഇതിന് ചിക്കന്‍ 65 എന്ന പേരു വന്നത് എന്നതാണ് മറ്റൊരു കഥ.കൂട്ടത്തില്‍ ഏറ്റവും രസകരമായ കഥ ഇതൊന്നുമല്ല, ദക്ഷിണേന്ത്യയിൽ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യന്‍ പട്ടാളക്കാരാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന് പേര് നല്‍കിയതെന്നാണ്.
മിലിട്ടറി കാന്റീനിലെ തമിഴ് മെനു വായിക്കാനറിയാത്ത പട്ടാളക്കാർ വിഭവത്തിന്റെ നേരെയുള്ള അക്കങ്ങൾ പറഞ്ഞാണ് അവർക്ക് വേണ്ടുന്ന വിഭവങ്ങൾ ഓർഡർ ചെയ്തിരുന്നത് . 65-ാം അക്കത്തിനു നേരെയുള്ള വിഭവത്തിനാണ് അവിടെ ഏറ്റവും കൂടുതല്‍ ഓർഡർ ലഭിച്ചിരുന്നത്.ഓർഡർ ചെയ്യാനുള്ള എളുപ്പത്തിന് എല്ലാവരും ആ വിഭവത്തെ 65-ാമത്തെ വിഭവം എന്നു വിളിച്ചു ശീലിച്ചു. അങ്ങനെ ഒടുക്കം ആ 65-ാമത്തെ വിഭവത്തിന് ചിക്കന്‍ 65 എന്നു തന്നെ പേരു വീഴുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക