തൈ ചീയല്‍ നിയന്ത്രിക്കാനും കീടങ്ങളെ തുരത്താനും ചില നാടന്‍ മാര്‍ഗങ്ങള്‍
1. ചൂര്‍ണം- ചാരം അരിച്ചെടുത്ത് ഒരു കിലോ ,നന്നായി പൊടിച്ച പരലുപ്പ് 100ഗ്രാം ,നീറ്റുകക്കാപ്പൊടി 200ഗ്രാം എന്നിവ നന്നായി ചേര്‍ത്തിളക്കി പുഴുക്കള്‍,മുഞ്ഞ എന്നിവ കാണുന്ന ഭാഗത്തു വിതറി അവയെ നശിപ്പിക്കാം.
2. ഇഞ്ചി-വെളുത്തുള്ളി മിശ്രിതം – ഇഞ്ചി 10ഗ്രാം, വെളുത്തുള്ളി 10ഗ്രാം, പച്ചമുളക് 20ഗ്രാം, ഒരു ലിറ്റര്‍ വീതം ഗോമുത്രം,വെള്ളം എന്നിവ എടുക്കുക. വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചു വെള്ളത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതത്തില്‍ കലക്കി 10 ദിവസം വയ്ക്കുക. 500 മില്ലി അരിച്ചെടുത്ത് 10ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിളകളില്‍ തളിക്കണം. വെയില് ഇല്ലാത്തപ്പോള്‍ തളിക്കുന്നതാണ് നല്ലത്.
3. ഇലമിശ്രിതം- എരുക്ക്,കാട്ടാവണക്ക്,വേപ്പ്,അമൃത്,നൊച്ചി, ആടലോടകം,കിരിയാത്ത്,പെരുവലം എന്നിവയുടെ ഇല ഒരു കിലോവീതം അരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 5 ദിവസം വയ്ക്കണം.ഇതില്‍ നിന്ന് അരലിറ്റര്‍ എടുത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിച്ച് കീടങ്ങളെ അകറ്റാം.
4. മണ്ണെണ്ണ എമല്‍ഷന്‍- 50ഗ്രാം ബാര്‍സോപ്പ് 450 മില്ലി വെള്ളത്തില്‍ അരിഞ്ഞിട്ട് തിളപ്പിക്കുക.തണുത്തതിനു ശേഷം 900മില്ലി മണ്ണെണ്ണ നന്നായി ഇളക്കി ചേര്‍ക്കണം. 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിച്ച് നീരൂറ്റികുടിക്കുന്ന കീടങ്ങളെ അകറ്റാം.
5. മഞ്ഞള്‍പൊടി മിശ്രിതം- പാല്ക്കായം 4ഗ്രാം,സോഡാപ്പൊടി 1ഗ്രാം, മഞ്ഞള്‍പ്പൊടി 4ഗ്രാം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു മിശ്രിതമാക്കുക. ഇതു തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ അകറ്റാന്‍ സാധിക്കും.
6.വെറ്റില,ആര്യവേപ്പ്,ബോഗന്‍വില്ല ഇലസത്ത്- ഇവയിലേതിന്റെയെങ്കിലും പത്ത് ശതമാനം വീര്യമുള്ള ഇലസത്തില് വഴുതന വര്‍ഗത്തില്‍പ്പെട്ട വിളകളുടെവിത്ത് മുക്കിവച്ചശേഷം പാകുന്നത് തൈചീയല് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക