ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ രാജന്. പേരു പറഞ്ഞാല്‍ തിരിച്ചറിയില്ലെങ്കിലും ലിച്ചിയെ എല്ലാവരും അറിയും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച അഭിനേത്രി.
രാജഗിരി ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്നതിനിടയിലാണഅ രേഷ്മ അങ്കമാലി ടീമിനൊപ്പം സിനിമയിലേക്കെത്തുന്നത്. ഹോസ്പിറ്റലിലെ പരിപാടിയില്‍ അവതാരകയായും കോര്‍പ്പറേറ്റ് വിഡിയോയിലും രേഷ്മ അഭിനയിച്ചിരുന്നു.
വിഡിയോ ഷൂട്ട് ചെയ്തവര്‍ പരസ്യത്തിന് വേണ്ടി ഫോട്ടോസ് എടുത്തിരുന്നു എന്നാല്‍ ഹോര്ഡിങ്ങിസില് പടം വരുന്നതിന് വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു. സ്വന്തം റിസ്കിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ സമ്മതം മൂളിയത്.
https://youtu.be/nGiYqBp92RA
പ്രതികരിക്കാൻ ഇവിടെ എഴുതുക