സൈക്കിൾ യാത്രികയെ ഇടിച്ചിട്ട ഡ്രൈവറില്ലാ ഉൗബര്‍ ടാക്സികൾ പിൻവലിക്കുന്നു . യു.എസ് നഗരമായ അരിസോണയില്‍ റോഡരികിലൂടെ സൈക്കിളില്‍ പോകുകയായിരുന്ന വനിതയെ വാഹനം ഇടിച്ചുകൊന്നതോടെയാണ് അടിയന്തരമായി ഉൗബര്‍ ഡ്രൈവറില്ലാ ടാക്സികള്‍ പിന്‍വലിച്ചത്.
പുത്തന്‍ സാങ്കേതികയുടെ യുടെ ആഘോഷമായി അവതരിപ്പിക്കപ്പെട്ട ഡ്രൈവറില്ലാ ടാക്സികള്‍ പ്രമുഖ കമ്പനിയാ യ ഉൗബര്‍ പിന്‍വലിച്ചു. അരിസോണക്കു പുറമെ പിറ്റ്സ്ബര്‍ഗ് തുടങ്ങിയ ലോക നഗരങ്ങളില്‍ ഉൗബര്‍ ഡ്രൈവറില്ലാ ടാക്സികള്‍ ഒാടിക്കുന്നുണ്ട്. മുന്നിലെ വാഹനങ്ങള്‍ ഇത്തരം ടാക്സികളുടെ സെന്‍സറുകള്‍ എളുപ്പം പിടിക്കുമെങ്കിലും സൈക്കിളും കാല്നടയാത്രികാരെയും കണ്ടെത്താന്‍ പ്രയാസം നേരിടുന്നുണ്ട്.
സൈക്കിളിനടുത്തെത്തിയിട്ടും വാഹനം വേഗം കുറക്കാതെ നേരെ ഇടിച്ചു കയറുകയായിരുന്നു. അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ വേഗത്തിലായിരുന്നു കാറെന്നും ആക്ഷേപമുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വാഹനത്തില്‍ ഡ്രൈവറുടെ സീറ്റില്‍ ആളുണ്ടായിരുന്നുവെങ്കിലും പരിചയമില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക