ആളുകളുടെ സ്വഭാവ സവിശേഷതകള്‍ പറയാന്‍ മുഖം നോക്കുന്നവര്‍ക്ക് കഴിയും. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ പറയാന്‍ കഴിയുക നെറ്റിയില്‍ നിന്നുമാണ്. ഒരാളുടെ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകള്‍ തിരിച്ചറിയാന്‍ അയാളുടെ നെറ്റിയുടെ രൂപമാണ് മുഖലക്ഷണങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ കൂടുതല്‍ ആയും ഉപയോഗിക്കുക. ഒരാളുടെ നെറ്റിത്തടവും അയാളുടെ സ്വഭാവവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു നോക്കാം.
പ്രായോഗികമായി ഏറെ ചിന്തിക്കാത്തവരാണ് ഇടുങ്ങിയ നെറ്റിയുള്ളവര്‍. ഹൃദയം പറയുന്നത് എന്തും കേള്‍ക്കുന്ന ഇവര്‍ വികാരങ്ങള്‍ക്ക് വേഗം അടിമപ്പെടുന്ന സ്വഭാവക്കാരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ദുഖങ്ങളില്‍ അവരോടൊത്ത് സങ്കടപ്പെടുകയും സന്തോഷങ്ങളില്‍ അവരോടൊത്ത് ആഹ്ലാദിക്കുകയും ചെയ്യുന്നവരാണ് ഇടുങ്ങിയ നെറ്റിയുള്ളവർ എന്നാണ് ശാസ്ത്രം പറയുന്നത്.
Also Read : കൈകൾ ചേർത്തു വയ്ക്കൂ; കൈരേഖയുടെ സ്ഥാനം പറഞ്ഞു തരും നിങ്ങളുടെ കുടുംബ ജീവിത രഹസ്യങ്ങൾ
പരന്ന നെറ്റിയുള്ള ആളുകള്‍ ആത്മാര്‍ഥതയുടെ നിറകുടമായിരിക്കും. ബന്ധങ്ങള്‍ക്ക് വളരെയധികം വില നല്കുന്ന ഇവര്‍ക്ക് ഹൃദ്യമായ പെരുമാറ്റം കൊണ്ട് ആളുകളെ കൈയ്യിലെടുക്കാന്‍ പ്രത്യേക കഴിവ് ഉണ്ടായിരിക്കും. കൂടാതെ അല്പസ്വല്പം കടുംപിടുത്തങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
വിശാലമായ, വീതിയുള്ള നെറ്റിത്തടം ബുദ്ധിമാന്മാരുടെ ഒന്നാം ലക്ഷണമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. കാര്യങ്ങള്‍ പെട്ടന്നു തന്നെ മനസ്സിലാക്കാനുള്ള കഴിവുള്ള ഇവര്‍ പറഞ്ഞ സമയത്തിനും മുന്‍പ് തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാൻ ശ്രമിക്കുന്ന സ്വഭാവക്കാരാണ്. ഇവര്‍ പൂര്‍ണ്ണതയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും സമ്മതിക്കില്ല.
ഇനി വളഞ്ഞ നെറ്റിക്കാർ ആകട്ടെ ഏറ്റവും കൂടുതല്‍ ഭാഗ്യം ചെയ്തവരാണ്. സമൂഹത്തില്‍ ഏറെ അംഗീകാരം നേടുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് സന്തോഷവും ഊര്‍ജ്ജവും പകര്‍ന്നു നല്കുന്നതില് എന്നും മികച്ച കഴിവ് ആയിരിക്കും.
എം ആകൃതിയിൽ നെറ്റി ഉള്ള ആളുകൾ ആകട്ടെ എവിടെയും എപ്പോളും തലയുയര്‍ത്തി നില്ക്കാന് ആഗ്രഹിക്കുന്നവരാണ്. നെറ്റിയുടെ നടുവിലൂടെ മുടി ഇറങ്ങി വരുന്നതുകൊണ്ടാണ് ഇക്കൂട്ടർക്ക് നെറ്റിക്ക് എം ആകൃതി ലഭിക്കുന്നത്. എല്ലാ കാര്യങ്ങളെയും സങ്കല്പിക്കുന്ന ഇവര്‍ക്ക് അസാമാന്യമായ കഴിവായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാവുക. കലാമേഖലയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇക്കൂട്ടർ.
Also Read : നിങ്ങളുടെ മുടി പറയും നിങ്ങളുടെ സ്വഭാവം
പ്രതികരിക്കാൻ ഇവിടെ എഴുതുക