പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുർബലമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് ദളിത് സംഘടനകൾ നടത്തിയ ഹർത്താലിൽ പലയിടത്തും വാഹനങ്ങൾ തടയുകയും ബസിനു നേരെ കല്ലെറിയുകയും ചെയ്തു ഹർത്താൽ ആനൂകൂലികൾ.
ഇതിനെ തുടർന്ന് പത്തനതിട്ടയിൽ ചികിത്സ കിട്ടാതെ ആദിവാസി വൃദ്ധന് മരിച്ചതായി പരാതി. പത്തനംതിട്ട മൂഴിയാറിലാണ് സംഭവം. മൂഴിയാര്‍ ആദിവാസി ഊരിലെ ഊരൂമൂപ്പന്‍ രാഘവന് (70)ആണ് മരിച്ചത്.അവശനിലയിലായ രാഘവനെ ആശുപത്രിയില്‍ എത്തിക്കാന്‍ പരിശ്രമിച്ചെങ്കിലും വാഹനം കിട്ടാത്തതിനാല്‍ സാധിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക