വാക്കുകൾക്ക്
പഞ്ഞമില്ലെങ്കിൽ
എഴുത്തുകാരന്
കവിതകളെഴുതാം
കഥകളോ
നാടകങ്ങളോ
സീരിയലുകളോ
സിനിമകളോ
ആയിത്തീരാനുള്ള
കഥകളുമെഴുതാം
വിഷയമെന്തുമാവാം
ആകാശവും ഭൂമിയും
നക്ഷത്രങ്ങളും
മലകളും പുഴകളും
കാണാമറയത്തോളം
പരന്ന് കിടക്കുന്ന
നെൽ വയലുകളെപ്പറ്റിയും
അല്ലെങ്കിൽ
കിളികൾ കൂടു കൂട്ടുന്ന
വന്മരങ്ങളെപ്പറ്റി
അതുമല്ലെങ്കിൽ
കാട്ടുമൃഗങ്ങൾ വിഹരിക്കും
വനാന്തരങ്ങളെപ്പറ്റി
നാവിൻ തുമ്പത്തു
ഐശ്വര്യം വിളമ്പുന്ന
മധുവൂറും വാക്കുകളാൽ
അമ്മാനമാടണം
ഇടതും വലതും
മാറി മറയുന്ന
സ്വാർത്ഥ
ചിന്തയുണ്ടാവരുത്
എഴുത്തുകാരന്
സങ്കീർണ്ണമായ വാക്കുകളാൽ
തെറ്റിദ്ധരിപ്പിക്കലാവരുത്
സ്നേഹവും സാഹോദര്യവും
മുഖമുദ്രയാവണം
സമൂഹ നന്മ്മയാവണം
അതാവണം…
ആത്യന്തിക ലക്ഷ്യം
രചന : വിനോദ് കുമാർ ടി വി
പ്രതികരിക്കാൻ ഇവിടെ എഴുതുക