ദിലീപ് ചിത്രം കമ്മാരസംഭവം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ കമ്മാര സംഭവയുടെ ദൈര്‍ഘ്യം മുന്നു മണിക്കൂര്‍ രണ്ടു മിനിറ്റാണ്. ചിത്രത്തില്‍ കമ്മാരന് നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.
മുരളീഗോപിയും ഇന്ദ്രന്‍സും ശ്വേത മേനോനും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാനലൊക്കേഷന്‍. ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസ് ആണ്.
Also Read : വാനോളം പറന്ന് പഞ്ചവര്‍ണ്ണതത്ത; പ്രേക്ഷക റിവ്യൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക