നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് പല്ലിന്റെ മഞ്ഞ നിറം. പല്ലിന്റെ നിറം കുറവും പ്ലേഖും കാരണം പലപ്പോഴും പലര്‍ക്കും ചിരിക്കാന്‍ പോലും മടിയായിരിക്കും. സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇവര്‍ പലപ്പോഴും അപഹാസ്യരാവുന്നു. അതിനെല്ലാം പ്രധാന കാരണം ഈ മഞ്ഞപ്പല്ല് തന്നെയാണ്. എന്നാൽ മഞ്ഞ നിറം ഇല്ലാതാക്കാനും വഴികളുണ്ട്. എന്തൊക്കയാണ് മഞ്ഞപ്പല്ലിനെ മാറ്റി വെളുപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
അല്പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു.
പഴത്തിന്റെ തൊലിയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ച് നോക്കൂ. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാം.
പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്നത്തെ നമുക്ക ഇല്ലാതാക്കാം.
അതുപോലെ പല്ലിന് ഇടയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ല് വെളുപ്പിക്കാനും വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുക. മാത്രമല്ല മഞ്ഞ നിറവും പല്ലിലെ പ്ലേഖും ഇല്ലാതാക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്.
ചെറുനാരങ്ങയും പല്ലിന്റെ നിറവും മറ്റ് ദന്തപ്രശ്നങ്ങളും നിമിഷ നേരം കൊണ്ട് മാറാന്‍ സഹായിക്കുന്നു. രണ്ട് ദിവസം പല്ല് തേച്ച് നോക്കൂ ഇത് എല്ലാ വിധത്തിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നു.
നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിങ് സോഡപ്പൊടിയോ, ഉപ്പോ, ഹൈഡ്രജന്‍ പെറോക്സൈഡോ ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. പല്ല് തേച്ചതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇതും പല്ല് വെളുപ്പിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക