തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.30 നു തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ് രാത്രി ഒന്‍പതു മണിക്കേ യാത്ര തിരിക്കൂവെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. കൂടാതെ ഈ ട്രെയിന്‍ ഇന്ന് എറണാകുളം ജംഗ്ഷന് വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.
വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ നിന്നും പുറപ്പെടേണ്ട ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്സ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദു ചെയ്തിരിക്കുന്നതിനാല്‍ രാവിലെ 05:25ന് എറണാകുളം ജംഗ്ഷനില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുക.
പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി വൈകി എത്തിയതിനാലാണ് ഇന്ന് സര്‍വീസുകളില്‍ മാറ്റം ഏര്‍പ്പെടുത്തിയത് എന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക