പ്രായമാവുക എന്നത് ആർക്കും തടുക്കാൻ പറ്റാത്ത പ്രകൃതി നിയമമാണ്. എന്നാൽ ചര്‍മത്തിന് പ്രായക്കുറവ് തോന്നിയ്ക്കുകയെന്നത് സൗന്ദര്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പല കാര്യങ്ങളും ചര്‍മസൗന്ദര്യം കെടുത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നുണ്ട്. എന്നാൽ ചര്‍മത്തിന്റെ മൃദുത്വത്തിനും നിറത്തിനുമെല്ലാം സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുണ്ട്. ഇതിലെ വൈറ്റമിനുകളും ധാതുക്കളും മുഖസൗന്ദര്യത്തിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായകമാകുകയും ചെയ്യുന്നു. ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്താനുള്ള ചില വഴികൾ നോക്കാം.
നാരങ്ങ നീര് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ്. ഇത് അകാല വാര്‍ദ്ധക്യത്തില്‍ ഉണ്ടാവുന്ന എല്ലാ സൗന്ദര്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ഫ്രക്കിള്‍സ്, മുഖത്തെ പാടുകള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നു.
അതുപോലെ കരോട്ടിനോയിഡും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ചര്‍മസംരക്ഷണത്തിന് ഉത്തമമാണ്. ക്യാരറ്റ് ജ്യൂസ് എന്നും കുടിക്കുക.
ചീര നിങ്ങളുടെ ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു. ധാരാളം പോഷകമൂല്യങ്ങളുള്ള ഒന്നാണ് ചീര. വൈറ്റമിന്‍ സി, ഇ, ഫൊളേറ്റ്, കരോട്ടിനോയിഡ്സ് എന്നിവ അടങ്ങിയിരിക്കുന്നു.
സ്ട്രോബറി, തക്കാളി തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചര്‍മത്തിന് പ്രായക്കുറവ് തോന്നാന്‍ സഹായിക്കുന്നവയാണ്. സ്ട്രോബെറിയിലെ വൈറ്റമിന്‍ സി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുവാനും അങ്ങനെ പ്രായം തോന്നുന്നത് കുറയാനും സഹായിക്കും. തക്കാളിയാകട്ടെ ചര്‍മം മൃദുവാകാനും തിളങ്ങാനും സഹായിക്കും.
ഇതിനേക്കാളേറെ വെള്ളം ധാരാളം കുടിയ്ക്കണം. ചര്‍മാരോഗ്യത്തിന് ഇത് പ്രധാനമാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും.
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് തൈര്. തൈരിലാകട്ടെ കുറഞ്ഞ കലോറിയാണ് ഉള്ളത്. ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് തൈര്.
വൈറ്റമിന്‍ സി കൂടിയ തോതില്‍ അടങ്ങിയ പപ്പായ നിങ്ങലുടെ ചര്‍മ സൗന്ദര്യത്തിന് അത്യുത്തമമാണ്. സൂര്യപ്രകാശം ഏറ്റ് ഉണ്ടാകുന്ന പ്രശ്നങ്ങളെ നീക്കം ചെയ്ത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കി നിര്‍ത്താന്‍ പപ്പായയ്ക്ക് സാധിക്കും.
Also Read: മുടിയുടെ സംരക്ഷണത്തിന് ഈ കാര്യങ്ങൾ മാത്രം ശീലിച്ചാൽ മതി
നട്സ് ആണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്ന്. ഇതിലുള്ള വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും പ്രായാധിക്യത്തെ പിടിച്ച് കെട്ടുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. മാത്രമല്ല സൗന്ദര്യത്തേയും സംരക്ഷിക്കുന്നു.
വിറ്റാമിനുകളുടെയും മിനറലുകളുടെയും ശേഖരമാണ് തേങ്ങാപ്പാല്‍. ചര്‍മ്മത്തിന് നനവ് നല്‍കാനും, മൃദുവും, മാംസളവും, സൗമ്യതയുമുള്ളതാക്കി നിലനിര്‍ത്താനും തേങ്ങാപ്പാലിന് കഴിവുണ്ട്. ചിരവിയ തേങ്ങയില്‍ നിന്ന് പാല് പിഴിഞ്ഞെടുക്കുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ടിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക