സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് പൊട്ടൻ കുട്ടൻ എന്ന ഷോർട് ഫിലിമാണ്. 29:45 മിനുട്ട് ഉള്ള ഈ ഷോർട് ഫിലിം മനസ്സിൽ കുറച്ച് എങ്കിലും നന്മ ഉള്ള ഏതൊരു പ്രേക്ഷകന്റെയും കണ്ണു നനയിപ്പിക്കും.
ഒരുപാട് ചിന്തിപ്പിക്കുകയും അതിലുപരി കണ്ണു നിറയിച്ചതുമായ ഒരു സിനിമയാണ് പൊട്ടൻ കുട്ടൻ… ഇതുപോലെ ഒരായിരം കുട്ടന്മാർ നമ്മുടെ ഇടയിൽ ഉണ്ട്… മാതൃ സ്നേഹത്തെക്കുറിച്ചു നാം വാതോരാതെ സംസാരിക്കുമ്പോൾ ഇതുപോലെ മാതൃത്വമെന്തെന്നറിയാത്ത അല്ലെങ്കിൽ അമ്മയെന്ന വാക്കിനെ കളങ്കപ്പെടുത്തുന്ന സ്നേഹമില്ലാത്ത ഒരുപാട് അമ്മമാരും നമ്മുടെ ഇടയിൽ ഉണ്ട്.. ഈ അമ്മക്ക് ഉണ്ടായത് പോലെ അവർക്കും വീണ്ടുവിച്ചാരം ഉണ്ടാവട്ടെ…
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്തിരിക്കുന്നത് കണ്ണൻ അരയങ്ങാട്ടിൽ ആണ്. കൂടാതെ പ്രധാന കഥാപാത്രമായ പൊട്ടൻ കുട്ടനായി അഭിനയിച്ചിരിക്കുന്നതും കണ്ണൻ അരയങ്ങാട്ടിൽ തന്നെയാണ്.
അഭിനേതാക്കൾ എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു. കൂടാതെ മികച്ച ബാഗ്രൗണ്ട് മ്യൂസിക്, ക്യാമറ, എല്ലാം എടുത്തുപറയേണ്ട ഒന്നാണ്. ഷോർട്ട് ഫിലിം കാണാത്തവർ കണ്ടു നോക്കൂ ഈ പൊട്ടൻ കുട്ടൻ നിങ്ങളെ കരയിക്കും തീർച്ച.
പൊട്ടൻ കുട്ടൻ ഷോർട് ഫിലിം കാണാം
Also Read: പ്രശസ്ത സിനിമാട്ടോഗ്രാഫറും, സംവിധായകനും, നിർമാതാവും, നടനുമായ പി സുകുമാറുമായുള്ള അഭിമുഖം (വീഡിയോ)
പ്രതികരിക്കാൻ ഇവിടെ എഴുതുക