ഓടുന്ന കാറില്‍നിന്ന് യുവതിയെ കൂട്ടബലാത്സംഗംചെയ്തു. മൂന്നുവയസ്സുള്ള കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷമാണ് യുവതിയെ ആക്രമിച്ചത്. പ്രതികള്‍ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി-ദെഹ്റാദൂണ്‍ ദേശീയപാതയിലാണ് സംഭവം.
ആര്.കെ. മേത്ത എന്നയാള്‍ ജോലിതരാമെന്നുപറഞ്ഞ് യുവതിയെയും കുഞ്ഞിനെയും കാറില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍വെച്ച് മേത്തയും കൂട്ടരും മയക്കുമരുന്നുകലര്ത്തിയ പാനീയം യുവതിക്ക് നല്‍കിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
പിന്നീട് ചാപാര്‍ എന്ന സ്ഥലത്ത് യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായി സിറ്റി എസ്.പി. ഓംബീര്‍ സിങ് അറിയിച്ചു. പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Also Read: പഴനിതീര്ത്ഥാടനത്തിനായി പോയവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ആറ് മലയാളികള്‍ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക