റെയിൽവേ കോച്ചുകളിൽ വിമാനത്തിന് തുല്യമായ ‘ബ്ലാക് ബോക്സുകൾ’ വരുന്നു. ഇതിന്റെ പ്രധാന പ്രത്യേകത എന്തെന്നാൽ അപകട ശേഷം കാരണം കണ്ടെത്താനാണ് വിമാനങ്ങളിൽ ബ്ലാക്ബോക്സുകളെ ആശ്രയിക്കുന്നതെങ്കിൽ ട്രെയിനുകളിൽ ഇവ അപകടത്തെ മുൻകൂട്ടി ചെറുക്കും.
കൂടാതെ സുരക്ഷക്കൊപ്പം യാത്രക്കാർക്ക് നവീന സൗകര്യങ്ങളും ഇതുവഴി ലഭിക്കും. ഇതിന്റെ മുന്നോടിയായി സ്മാർട്ട് കോച്ചുകളുടെ ആദ്യ ബാച്ച് റായ്ബറേലിയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽനിന്ന് വെള്ളിയാഴ്ച പുറത്തിറക്കി. ട്രെയിൻ അപകടങ്ങൾ കുറക്കുന്നതിെൻറ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ പരീക്ഷണം.
ബ്ലാക് ബോക്സുള്ള സ്മാർട്ട് കോച്ചുകളിൽ സി.സി.ടി.വി കാമറ, വിവരങ്ങൾ അറിയാനുള്ള സംവിധാനം, വൈഫൈ എന്നിവയും ലഭ്യമാകും. യാത്രക്കിടെയുള്ള ചെറു വ്യതിയാനങ്ങൾപോലും ബ്ലാക് ബോക്സ് നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകും.
Also Read: മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക