സഹപാഠിയെ ആലിംഗനം ചെയ്തതിന്റെ പേരിൽമുക്കോലയ്ക്കല് സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ പുറത്താക്കിയ വിദ്യാർത്ഥിക്ക് പ്ലസ് -ടു പരീക്ഷയിൽ മിന്നുന്ന വിജയം. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 91 ശതമാനം മാര്‍ക്ക് വാങ്ങിയാണ് അര്ജുന് മിത്ര മികച്ച വിജയം നേടിയത്.
ലൈയില്‍ സ്കൂളില്‍ നടന്ന പാശ്ചാത്യ സംഗീത മത്സരത്തില്‍ കൂട്ടികാരി വിജയിച്ചതറിഞ്ഞു ആലിംഗനം ചെയ്തതിന് ഇരുവരെയും പുറത്താക്കുകയായിരുന്നു. ഇതിനെതിരെ കുട്ടികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചപ്പോള്‍ തിരിച്ചെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സ്കൂള്‍ മാനേജ്മെന്റ് അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്ന.
കുട്ടികള്‍ക്കെതിരായ മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ആറുമാസത്തോളം വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റ് സ്കൂളില്‍ പ്രവേശിപ്പിക്കാതെ പുറത്ത് നിര്‍ത്തിയിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുകയും ഇരു കൂട്ടരുമായി ചര്‍ച്ച നടത്തിയതിനെ തുടർന്ന് അര്‍ജുനെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും പെണ്‍കുട്ടിയെ തുടര്‍ന്നു പഠിക്കാനും അനുവദിക്കുകയായിരുന്നു.
Also Read: ബിസ്ക്കറ്റ് കൊണ്ട് ഒരു അടിപൊളി ഐസ് ക്രീം
പ്രതികരിക്കാൻ ഇവിടെ എഴുതുക