കണ്ണൂര്‍: പയ്യാവൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ശ്രീകണ്ഠപുരത്തിന് സമീപം ചന്ദക്കമ്പാറ ചതുംരപുഴയിലാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. രാവിലെ എട്ട് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. നാല് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗതയില്‍ ഡിവൈഡറില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് കാര്‍ സമീപത്തെ വൈദ്യുതി തൂണിലിടിച്ച് രണ്ടായി പിളരുകയും കാറിന്റെ ഒരുഭാഗം പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു.
വൈദ്യുതി ലൈന്‍ പൊട്ടി കാറിന് മുകളിലേക്ക് വീണതാണ് തീപിടിക്കാന്‍ കാരണമായത്. കാറിനകത്ത് കുടുങ്ങിയ യാത്രികന് വെന്തുമരിച്ചു. അപകടത്തില്‍പ്പെട്ട കാറിടിച്ചാണ് രണ്ടാമത്തെയാള്‍ മരണപ്പെട്ടത്. ഒരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെയാണ് മരിച്ചത്. അനൂപ്, റിജിന്‍ എന്നിവരാണ് മരിച്ചത്. മറ്റു രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക