ഇനി മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം അബുദാബിയില്‍ എത്തുന്നു. ‘ ഇന്‍ഫോം ദി പ്രോസിക്യൂഷന്’ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക.
ആപ്പ് വഴി കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ളള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്.
നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി ടെക്സ്റ്റ് മെസേജുകളായാണ് ജനങ്ങള്‍ക്ക് ആപ്പില്‍ നിന്നും ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക