പ്രോട്ടീന്റെ കലവറയായ പനീർ തീർച്ചയായും ഭക്ഷണത്തിലുൾപ്പെടുത്തേണ്ട ഒന്നാണ്. രുചികരമായ പല വിഭവങ്ങളും ഉണ്ടാക്കാമെങ്കിലും സാലഡിൽ ചേർത്തും വേവിക്കാതെയും പനീർ കഴിക്കാവുന്നതാണ്.
വളരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് പനീർ. പ്രോട്ടീൻ ധാരാളം അടങ്ങിയതിനാലും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതിനാലും കുട്ടികൾക്ക് പനീർ വിഭവങ്ങള്‍ നൽകണം. ഇത് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളിൽ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. പാൽ അലർജിയുള്ള കുട്ടികൾക്കും പനീർ നൽകാം. അങ്ങനെ ആവശ്യമുള്ള പോഷകങ്ങൾ അവർക്കു ലഭിക്കും.
കൂടാതെ പല്ലിന്റേയും എല്ലിന്റേയും വളര്‍ച്ചയ്ക്ക് പനീറിലെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ സഹായകമാണ്. മോണരോഗങ്ങളെയും എല്ല് തേയ്മാനം തുടങ്ങിയ അവസ്ഥയേയും പനീര്‍ പ്രതിരോധിക്കുന്നു. അതിനാല്‍ പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സും പോഷകങ്ങളും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ നല്ലതാണ്.
എന്നാൽ പനീറില്‍ കൊഴുപ്പ് അധികമായതിനാല്‍ കൊളസ്ട്രോള്‍ ഉള്ളവരും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ശ്രദ്ധിച്ച് മാത്രം പനീര്‍ ഉപയോഗിക്കുക.വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പനീര്‍ വളരെ നല്ലതാണ്. എങ്കിലും 50 ഗ്രാമില്‍ കടുതല്‍ പനീര്‍ കഴിക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക