ഇംഗ്ലണ്ടിലെ ഫുട്ബാള്‍ ആരാധകരില തെമ്മാടി കൂട്ടം ഇത്തവണ ലോകകപ്പിന് ഉണ്ടാവില്ല.ഇംഗ്ലണ്ട് ആരാധകരിലെ 1314 പേര്‍ക്കാണ് വിലക്ക് ഉള്ളത്, ഇതില്‍ 1254 പേരും ഇതിനകം തങ്ങളുടെ യാത്രാ രേഖകള്‍ പൊലീസിന് കൈമാറി കഴിഞ്ഞു. പത്തു വര്‍ഷത്തേക്കാണ് ഫുട്ബാള്‍ വേദിയില്‍ നിന്നും തെമ്മാടികളായ ആരാധകരെ ഇംഗ്ലണ്ടിലെ കോടതി വിലക്കിയിരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലുള്ള മത്സരത്തിനിടെ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇംഗ്ലണ്ട് “തെമ്മാടികളായ” ആരാധകരുടെ യാത്ര രേഖകള്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക