കരുനാഗപ്പള്ളിയില്‍ പാടത്ത് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാവുമ്പാ സ്വദേശികളായ നിബു(6), അഡോണ്‍(5) എന്നിവരാണ് മരിച്ചത്. പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ കാല്‍വഴുതി ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പാവുമ്പാ അമൃത സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്നവരുടെ കോടതികച്ചിലവ് വഹിക്കും; ബിജെപി എംപി
പ്രതികരിക്കാൻ ഇവിടെ എഴുതുക