ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബോള്‍ ടീം കളിക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന ഇന്ത്യന്‍ ആശങ്കകള്‍ക്ക് വിരാമമായി. നേരത്തെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനം വന്നത് ഇപ്പോഴാണ്.ഇന്ത്യന്‍ കോച്ച് കോണ്സ്റ്റന്റൈന് അടക്കമുള്ളവര്‍ ഗവണ്മെന്റിനോട് ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബോള്‍ ടീമിനെയും അയക്കണമെന്ന് അപേക്ഷിച്ചിരുന്നു.
ഏഷ്യയിലെ ഒരു വിധം മികച്ച രാജ്യങ്ങളൊക്കെ പങ്കെടുക്കുന്ന ടൂര്‍ണമെന്റിൽ പങ്കെടുക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും എന്നതിനാലാണ് കോണ്സ്റ്റന്റൈന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ അയക്കണമെന്ന് ഗവണ്മെന്റിനോട് അപേക്ഷിച്ചത്. ഇന്തോനേഷ്യയിൽ ആഗസ്റ്റിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ അണ്ടർ 23 ടീമാകും കളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക