എറണാകുളം: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നഴ്സറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച (21.06.2018) അവധി പ്രഖ്യാപിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ക്കു കീഴില്‍ വരുന്ന സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാൽ കോളജുകള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കില്ല.
വെള്ളിയാഴ്ചത്തെ അവധിക്കു പകരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശിക്കുന്ന ശനിയാഴ്ച സ്കൂളുകള്‍ക്കു പ്രവര്‍ത്തിദിനം ആയിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക