ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ഇളയദളപതി വിജയ് 43 ആം പിറന്നാളാഘോഷിക്കുകയാണ്. ആരാധകരെല്ലാം താരത്തിന്റെ പിറന്നാളാഘോഷത്തിന്റെ സന്തോഷത്തിലാണ്. ഇതിനിടയിൽ വിജയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് എ ആർ മുരുകദാസും സംഘവും. കത്തിക്ക് ശേഷം എ ആർ മുരുകദാസും വിജയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു ആ സമ്മാനം. ഒപ്പം ചിത്രത്തിന് ഒരു കിടിലം പേരും; സർക്കാർ. പോസ്റ്ററിൽ പതിവിൽ നിന്നും വിപരീതമായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ വിജയ് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ദളപതി 62 എന്ന് പരക്കെ പറഞ്ഞിരുന്ന സർക്കാർ സൺ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. കീർത്തി സുരേഷാണ് നായിക. വരലക്ഷ്മി, പ്രേം കുമാർ, യോഗി ബാബു, രാധ രവി, പാല കറുപ്പയ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദീപാവലിക്കാണ് ചിത്രം പുറത്തിറങ്ങുക.
നീണ്ട മൂക്ക് എനിക്ക് വീക്നെസ്സ്; ഭാവി വധുവിനെക്കുറിച്ചുള്ള ഉണ്ണിമുകുന്ദന്റെ സങ്കൽപ്പങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക