ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഐസ്ലന്ഡിനെതിരെ നൈജീരിയ ആദ്യ ഗോള്‍ നേടി. അഹമ്മദ് മൂസയാണ് 49-ാം മിനിറ്റില്‍ നൈജീരിയക്ക് ലീഡ് നേടികൊടുത്തത്. ലോകകപ്പില്‍ കന്നിക്കരായ ഐസ്ലന്ഡിന് ഇന്ന് വിജയിക്കാനായാല്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കാം.
അതിനൊപ്പം അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടർ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാനും ഐസ്ലന്ഡിന് സാധിക്കും. മത്സരത്തില്‍ ഐസ്ലന്ഡ് തോറ്റാലോ സമനില പാലിക്കുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് മുന്നോട്ടേക്ക് സാധ്യതയുള്ളു. അതിനൊപ്പം അവസാന മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ മെസ്സിക്കും കൂട്ടര്‍ക്കും അടുത്ത റൗണ്ടിലെത്താന്‍ സാധിക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക