മോസ്കോ: പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്കു മുന്നിലുള്ളത് ഇനി ഒരേ ഒരു കളി മാത്രം. ജീവന്മരണ പോരാട്ടത്തില്‍ നൈജീരിയയോടു ജയിക്കുമോ മെസിയുടെ അര്‍ജന്റീന ഈ ജയം മാത്രം പോര, മുന്നോട്ടുള്ള യാത്രയ്ക്ക് ക്രൊയേഷ്യ ഐസ്ലന്ഡിനെ തോല്പിക്കുകകൂടി വേണം അര്ജന്റീനയ്ക്.
എന്നാൽ ലോകമെമ്പാടുമുള്ള ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ചു കാത്തിരിക്കുമ്പോള്‍ കളിയുടെ ഫലം പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് അക്കില്ലസ് പൂച്ച. നിര്‍ണായക മത്സരത്തില്‍ നൈജീരിയയ്ക്കെതിരെ കളത്തിലിറങ്ങുന്ന അര്‍ജന്റീന പരാജയപ്പെടുമെന്നാണു പൂച്ചയുടെ പ്രവചനം.
കേൾവിശക്തിയില്ലാത്ത പൂച്ച ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങളെല്ലാം കൃത്യമായി പ്രവചിച്ചതായാണ് റിപ്പോർട്ട്. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ തോൽപിക്കുമെന്നും ഇറാൻ മൊറോക്കോയെ തോൽപിക്കുമെന്നും ബ്രസീൽ കോസ്റ്ററീക്കയെ തോൽപിക്കുമെന്നും അക്കിലസ് പ്രവചിച്ചിരുന്നു. പ്രവചനത്തിലെ കൃത്യതയുടെ കാര്യത്തിൽ പോൾ നീരാളിയേക്കാൾ മെച്ചപ്പെട്ട റെക്കോഡാണ് കഴിഞ്ഞ വർഷത്തെ കോൺഫെഡറേഷൻസ് കപ്പിലെ വിജയികളെ പ്രവചിച്ച അക്കിലസിന്റേതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക