തിരുവനന്തപുരം: കെ എസ് ആര് ടി സിക്കായി പുതിയ തീം സോങ് ഒരുങ്ങുന്നു. ടോമിന് തച്ചങ്കരിയുടെ മനസിലാണ് ഇത്തരത്തില്‍ ഒരു പുത്തൻ ആശയം ഉദിച്ചത്.
തച്ചങ്കരിയുടെ നേതൃത്വത്തില്‍ കെ എസ് ആര് ടി സി നഷ്ടങ്ങളില്‍ നിന്നും മുക്തിനേടിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ പരിഷ്കാരം. തീം സോങ് രചനയ്ക്കായി ജീവനക്കാര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. അതില്‍ മികച്ചത് തിരഞ്ഞെടുത്ത് എഴുതിയവരെകൊണ്ടുതന്നെ പാടിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നിരുന്നാലും വ്യത്യസ്തമായ ഒരു പരിഷ്കാരത്തിനാണ് കെ എസ് ആര് ടി സി ശ്രമിക്കുന്നത്. ഇതുവരെ നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര് ടി സിയുടെ മെയ് മാസത്തിലെ വരവ് 207.35 കോടി രൂപയാണ്.
കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക