ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക്കിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിംഗ് സിംഗ് സാട്ട് എന്ന് തുടങ്ങുന്ന ഗാനം അജയ്, അതുൽ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനരചന. ജൂലൈ 20ന് ചിത്രം തീയേറ്ററുകളിൽ എത്തും.
ശശാങ് ഖൈത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടറാണ് നായകൻ. കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹർ, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക