തൃശൂർ: കല-സാഹിത്യം-സാമൂഹിക രംഗങ്ങളിലെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾക്കായി പ്രശസ്ത ചലച്ചിത്ര നടൻ ജയറാമിൻറെ പേരിൽ രൂപം കൊടുത്ത “ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് (ജപം)” എന്ന അക്കാദമിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ നിർധനരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഒരദ്ധ്യയന വർഷത്തെ പൂർണ വിദ്യാഭ്യാസ ചെലവ് നൽകുന്ന പദ്ധതിയായ “സ്നേഹപൂർവ്വം ” എന്നതിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ പകർപ്പും, റേഷൻ കാർഡിന്റെ കോപ്പിയും സഹിതം ജൂലായ് 25ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.
വിലാസം: സെക്രട്ടറി, ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് (ജപം), VI-675, തിരുവില്വാമല, തൃശ്ശൂർ,680594. ഫോൺ: 974634916,9846875222, 7736892259
https://www.facebook.com/japamonline/photos/a.1969935076568334.1073741829.1747004885528022/2120022384892935/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക