ബോളിവുഡ് നടി സൊണാലി ബാന്ദ്രയ്ക്ക് കാൻസർ ആണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ ചെയ്യുന്നതിന് സൊണാലി ഇപ്പോൾ മുടി മുറിച്ചിരിക്കുകയാണ്. സൊണാലി മുടി മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കണ്ണിൽ നനവ് പടരാതെ ആർക്കും വീഡിയോ കണ്ടുതീർക്കാൻ സാധിക്കില്ല. മുടി മുറിക്കുന്നതിനിടെ വിഷമം സഹിക്ക വയ്യാതെ സൊണാലിയും കണ്ണ് തുടയ്ക്കുന്നുണ്ട്. വിഷമഘട്ടത്തിൽ സൊണാലിക്ക് എല്ലാ പിന്തുണയുമായി ഭർത്താവ് ഗോൾഡി ഒപ്പമുണ്ട്.
കാൻസർ സ്ഥിതീകരിച്ച സൊണാലി ന്യൂയോർക്കിൽ ചികിത്സയിലാണ്. “രോഗത്തെ നിയന്ത്രിക്കാൻ പ്രതിവിധികൾ ചെയ്യുക എന്നതിനേക്കാളുപരി നല്ല മാർഗ്ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാനിപ്പോൾ ന്യൂയോർക്കിൽ ചികിത്സയിലാണ്. അർബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാൻ.” ; സൊണാലി ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക