കടം നൽകിയ പണം തിരിച്ചു ചോദിച്ചതിന്റെ പേരിലുണ്ടായ ദേഷ്യത്തെ തുടർന്ന് വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പെണ്മക്കൾക്കയച്ചു കൊടുത്ത് യുവാവിന്റെ പ്രതികാരം. കോട്ടയം കൊടുങ്ങൂരിലാണ് സംഭവം.
മേസ്തിരിപ്പണിക്കാരനായ ഷമീറും 46 കാരിയായ വീട്ടമ്മയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ വീട്ടമ്മയറിയാതെ ഷമീർ മൊബൈലിൽ പകർത്തി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ വീട്ടമ്മയെ പലസ്ഥലങ്ങളിലും വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ കടം കൊടുത്ത കാശ് തിരിച്ചു ചോദിച്ചതിന്റെ പേരിൽ ഇരുവരും വഴക്കിട്ടു പിരിഞ്ഞു. ഇതോടെ വൈരാഗ്യം തീർക്കാനായി വീട്ടമ്മയുമായുള്ള അശ്ളീല വിഡിയോകൾ അവരുടെ പെൺമക്കൾക്ക് ഇയാൾ അയച്ചു കൊടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് വീട്ടമ്മ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയത്. ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക