ബോളിവുഡ് സിനിമാ മേഖലയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി നടി അമല പോള്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന് രാംപാലിന്റെ നായികയായാണ് അമല എത്തുക. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഹിമാലയത്തിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്.
ഏറെക്കാലം ഡല്‍ഹിയില്‍ താമസിച്ചതുകൊണ്ട് ഹിന്ദിയില്‍ തനിക്ക് നന്നായി സംസാരിക്കാനറിയാമെന്നും അമല പറഞ്ഞു.അതുകൊണ്ടുതന്നെ ഒരു ഓഡീഷന്റെ ആവശ്യം വന്നില്ല. ചിത്രത്തിനു വേണ്ടിയുള്ള ആവേശത്തിലാണ് ഞാന്‍. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്’ അമല പറഞ്ഞു. അതോ അന്തൈ പറവൈ പോല എന്ന തമിഴ് ചിത്രത്തിന്റെയും പൃഥ്വിക്കൊപ്പം ആടുജീവിതത്തിലുമാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക