തിരുവനന്തപുരത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധ്യവയസ്കന് അറസ്റ്റില്‍. തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയ കൈനിക്കര കുഴിവിളപുത്തന്‍ വീട്ടില്‍ രാജു പിടിയിലായത്ലായി . തമ്പാനൂർ ഓവര്‍ ബ്രിഡ്ജ് യുസിഒ ബാങ്കിനു സമീപത്തുനിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
അമ്മയുടെ കൂടെ നടന്നുവരികയായിരുന്നു പെണ്‍കുട്ടി. പ്രതി ഇവര്‍ക്കൊപ്പം നടന്നെത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അമ്മ ബഹളം വച്ചതിനെത്തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് വിവരം പൊലീസിലറിയിക്കുകയും ദൃക്സാക്ഷികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തി പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. തമ്പാനൂർ സി ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ചോദ്യം ചെയ്യലില്‍ ഇയാള്‍ മാനസിക രോഗികളെപ്പോലെയാണ് പെരുമാറുന്നതെന്നും എസ്ഐ വി എം ശ്രീകുമാര്‍ പറഞ്ഞു. താന്‍ ദശാവതാരത്തിലൊന്നാണ് എന്നും അവതാര ലക്ഷ്യമാണ് ഇതെന്നും ഇയാള്‍ പറഞ്ഞതായും വിവരമുണ്ട്.
രാഹുൽ ഗാന്ധിയുടെ ആലിംഗനം; പ്രധാനമന്ത്രി വൈദ്യപരിശോധന നടത്തണം; സുബ്രഹ്മണ്യൻ സ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക