ആർ കെ നഗർ എം എൽ എ യും അമ്മ മക്കൾ മുന്നേറ്റ കഴകം തലവനുമായ ടി ടി കെ ദിനകരന്റെ വീടിനു നേരെ ബോംബേറ്.
ചെന്നൈ അടയാറിൽ തന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവസമയത്ത് ദിനകരൻ കാറിൽ ഉണ്ടായിരുന്നില്ല. ഡ്രൈവർക്കും ദിനകാരന്റെ പേർസണൽ ഫോട്ടോഗ്രാഫർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായിട്ടില്ല. മദ്യപിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക